പുന്നയൂർകുളം:ഗുരുവായൂർ -പൊന്നാനി സംസ്ഥാന പാതയിൽ
എരമംഗലം കെ എം എം. ഓഡിറ്റോ റിയത്തിനു സമീപത്ത് വെച്ചു രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
എരമംഗലം നരണിപ്പുഴ റോഡിൽ പരേ തനായ വലിയ പറമ്പിൽ ബീരാവുവിന്റെ മകൻ കല്ലാട്ടയിൽ റാഷിദ് (37)ആണ് മരിച്ചത്.അപകടത്തിൽസാരമായി പരിക്ക് പറ്റിയ റാഷിദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പെരുമ്പടപ്പ് പോലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം ഖബറടക്കം നടത്തി.മാതാവ് :കദീജ.ഭാര്യ :ജംസിയ.
മക്കൾ :നിദ ഫാത്തിമ, ആയിഷ,
