ഗുരുവായൂർ ക്ഷേത്രത്തിൽ പിള്ളേരു താലപ്പൊലി ആഘോഷിച്ചു

ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് നാട്ടുകാരുടെ വക പിള്ളേരുതാലപ്പൊലി ആഘോഷിച്ചു. പിള്ളേരുതാലപ്പൊലിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിക്കൂർ നേരത്തെ ശ്രീലകം അടച്ചു. ഉച്ചപ്പൂജ നേരത്തെ നടത്തി.മൂന്നരക്ക് ശേഷമാണ് പിന്നീട് നട തുറന്നത്. ഗുരുവായൂരപ്പന്റെ ശ്രീലകം അടച്ചതിന് ശേഷം പഞ്ചവാദ്യ അകമ്പടിയിൽ മൂന്ന് ആനകളോടെ ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.തുടർന്ന് പറവെപ്പ് നടന്നു. രാത്രിയും ശ്രീകോവിൽ 9.30- ന് നേരത്തെ ‌ അടയ്ക്കും. താലപ്പൊലിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റേറിയത്തിൽ കലാപരിപാടികളും അരങ്ങേറി

ഗുരുവായൂർ താലപ്പൊലിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *