ഗുരുവായൂർ: മഴ കനത്തതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രനടയിലും മമ്മിയൂരിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കടകളിലേക്ക് വെള്ളം കയറി. മമ്മിയൂർ ക്ഷേത്രത്തിനു മുൻപിൻ വെള്ളം കെട്ടി നിന്നതിനാൽ വാഹന ഗതാഗതം അടക്കം താറുമാറായി. എല്ലാ മഴക്കാലത്തും ഈ പ്രദേശത്ത് വെള്ളം കയറുന്നത് പതിവാണ്. മഴക്കാലത്തിനു മുൻപായി കാനകൾ വൃത്തിയാക്കാത്തതും വെള്ളം ഒഴിഞ്ഞു പോകാനുള്ള സംവിധാനം അധികൃതർ ഒരുക്കാത്തതുമാണ് ഈ പ്രദേശത്ത് വെള്ളം കയറാനുള്ള പ്രധാന കാരണം
കൂടുതൽ ദൃശ്യങ്ങൾ കാണാം…
