പ്രസിദ്ധമായ പുത്തൻപള്ളി ആണ്ട് നേർച്ചക്ക് നാളെ തുടക്കം

പെരുമ്പടപ്പ്:ദക്ഷിണേന്ത്യയിലെ പുണ്യ തീർത്ഥാടന കേന്ദ്രമായ
പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ആണ്ടുനേർച്ചക്ക്
വ്യാഴാഴ്ച്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ അവർകളുടെ 114-ാം മത് ആണ്ട് നേർച്ചയാണ് ഓഗസ്റ്റ് 29 വ്യാഴം മുതൽ സെപ്തംബർ 1 ഞായർ വരെ സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 10 മുതൽ 5 ആത്മീയ കേന്ദ്രങ്ങളിൽ സമൂഹ സിയാറത്ത് സംഘടിപ്പിക്കും.
4 ന് നടക്കുന്ന ഉദ്ഘാടന സംഗമം
സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും.വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ ഷക്കീർ വിശിഷ്ടാതിഥിയായിരിക്കും.
വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ഹൈദർ ഫൈസി പനങ്ങാങ്ങര,അൻവർ മുഹിയദ്ദീൻ ഹുദവി ആലുവ എന്നിവർ സനദ് ദാന പ്രഭാഷണം നിർവഹിക്കും.40 അഷ്റഫി ബിരുദധാരികൾ,ഹാഫിളുകൾ എന്നിവർക്ക് സനദ് നൽകും. വെള്ളിയാഴ്ച 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഹജ്ജ്,വഖഫ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.പി.നന്ദകുമാർ എംഎൽഎ,എൻ.കെ അക്ബർ എംഎൽഎ എന്നിവർ
മുഖ്യാതിഥികളായിരിക്കും.രമേശ് ചെന്നിത്തല എംഎൽഎ സാംസ്കാരിക പ്രഭാഷണം നിർവഹിക്കും.രാത്രി 8 ന് അനുസ്മരണ സംഗമത്തിൽ പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ശനിയാഴ്ച്ച രാത്രി ആത്മീയ സംഗമം നടക്കും.
പുത്തൻപള്ളി മസ്ജിദിൽ വെച്ച് നടക്കുന്ന ദിക്ർ ഹൽഖ, സ്വലാത്ത്,ദുആ എന്നിവയ്ക്ക് സയ്യിദ് മാനു തങ്ങൾ നേതൃത്വം നൽകും.സയ്യിദ് വിപിഎ തങ്ങൾ ആട്ടീരി ആത്മീയ പ്രഭാഷണം നടത്തും സെപ്തംബർ ഒന്ന് രാവിലെ ഏഴ് മുതൽ
വൈകീട്ട് ആറു വരെ അന്നദാനം നടക്കും.ജനകീയ വിഭവ സമാഹരണത്തിലൂടെ ശേഖരിച്ച 600 ക്വിന്റൽ അരി പാകം ചെയ്തു ഒരു ലക്ഷം ആളുകളിലേക്ക് ഭക്ഷണം എത്തിക്കും.
രാത്രി 8 മണിക്ക് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാപന കൂട്ടു പ്രാർത്ഥനയോടെ ആണ്ട് നേർച്ച സമാപിക്കും. ഭാരവാഹികളായ എ.കെ റഊഫ്, അമീൻ പുളിയഞ്ഞാലിൽ, സൈഫുദ്ദീൻ,റഹീം പെരുമ്പുംകാട്ടിൽ,ഷാജഹാൻ ചിറ്റോത്തയിൽ,കഫീൽ പുത്തൻപള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *