ദേവസ്വം മുതൽ അനധികൃത ദുരുപയോഗം; ഭക്തർക്കിടയിൽ പ്രതിഷേധമുയരുന്നു

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം ഫയർ സ്റ്റേഷന് വേണ്ടി നാലര കോടിയോളം മുടക്കി സ്ഥലവും കെട്ടിടവും നൽകാൻ പോകുന്നത് വിവാദമാകുന്നു.
.ദേവസ്വം മുതൽ  അനധികൃതമായി ദുരുപയോഗം ചെയ്യുന്നതിനെതിരെഭക്തർക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്. ദേവസ്വം ഏക്ടിന് വിരുദ്ധമാണ് ഈ നടപടിയെന്നാണ് ഭക്തരുടെയും ക്ഷേത്ര രക്ഷാസമിതിയുടെയും ആക്ഷേപം.മൈനറായ ഭഗവാൻ്റെ സ്വത്തു വഹകൾ ദേവസ്വത്തിനല്ലാതെ മറ്റ് ആവിശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലന്നിരിക്കെയാണ് ഈ നടപടി.ദേവസ്വം സ്വത്തുക്കൾ സർക്കാർ കൈക്കലാക്കുന്നത് ഇത്തരത്തിലാണന്നാണ് ഭക്തർ ചൂണ്ടിക്കാട്ടുന്നത്. ദേവസ്വത്തിൻ്റെ പണവും ഭൂമിയും പല പദ്ധതികൾക്കായും സർക്കാരിലേക്ക് പോകുന്നുണ്ട്.കരുവന്നൂർ കുടിവെള്ള പദ്ധതി,
കെഎസ്ഇബി,പോലീസ് സ്റ്റേഷൻ, അമൃത് പദ്ധതിക്ക് കാന നിർമ്മാണം, നഗരസഭക്ക്, ഇപ്പോ ഇതാ ഫയർ സ്റ്റേഷൻ നിർമ്മാണത്തിനു വേണ്ടിയും.4.22 കോടിയോളം രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്.പദ്ധതിക്കുള്ള എസ്റ്റിമേറ്റിന് ധനവിനിയോഗാനുമതി നൽകുന്നതിന് കമ്മീഷണർക്ക് കത്ത് നൽകി..ദേവസ്വം ഫണ്ട് സർക്കാർ കൈക്കലാക്കുന്നില്ല എന്ന വാദമാണ് ഇതോടെ പൊളിയുന്നത്.ദേവസ്വത്തിനെന്തിനാണ് പണമെന്നും, സമൂഹ നന്മക്ക് വേണ്ടി അല്ലെ ഇവ
ഉപയോഗപ്പെടുത്തേണ്ടത് എന്നും മറു വാതവും ഉയരുന്നുണ്ട്. എന്നാൽ ദേവസ്വത്തിന് വേണ്ടി മാത്രം എന്ന് പറഞ്ഞ്പല പദ്ധതികൾക്കായികോടികൾ സർക്കാർ കൈക്കലാക്കുകയും പിന്നീടത് ദേവസ്വത്തിന് നിഷിദ്ധമാവുകയുമാണ് പതിവ്. അതിനൊരു ഉദാഹരണ് പവർ സ്റ്റേഷനും പൊലീസ് സ്റ്റേഷനുമെന്ന് ഭക്തർ ചുണ്ടിക്കാട്ടുന്നു.കുടിവെള്ള മായാലും, വൈദ്യുതിയായാലും മുതൽ മുടക്കുന്ന ദേവസ്വത്തിന് ഒരു പ്രയോജനവും ലഭിക്കുന്നില്ലന്നാണ് ഭക്തരുടെ പക്ഷം.സർക്കാരിൻ്റേത് എന്ന് പറഞ്ഞ് നടപ്പിലാക്കുന്ന പല പദ്ധതികൾക്കും ഫണ്ട് ചെലവഴിക്കുന്നത് ദേവസ്വമാണെന്നിരിക്കെ ഈ പദ്ധതികളുടെ പ്രയോജനം കൂടി ദേവസ്വത്തിന് ലഭ്യമാക്കാൻ ഉറപ്പു വരുത്തേണ്ട ബാധ്യത കൂടി മാറി മാറി വരുന്ന സർക്കാരുകൾക്കുണ്ട്.ഭക്തർ കാണിക്കയായി ഇടുന്ന പണം കരുതലോടെയും ഗുരുവായൂരിൽ എത്തുന്നവർക്കും ഉപയോഗപ്രദമാക്കുന്ന തരത്തിലും വിനിയോഗിക്കാൻ ഭരണ സമിതി ശ്രദ്ധ ചെലുത്തണമെന്നും ഭക്തർ ആവിശ്യപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *