അതുല്യ പ്രതിഭ അതുല്യയ്ക്ക് സ്നേഹാദരം നല്കി

ഗുരുവായൂർ: കരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിലേക്ക് പ്രവേശിക്കുന്ന നവരാത്രി വേളയിൽ അറിവിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച് സെൻട്രൽ പിഡബ്ളുയുഡി യിൽ കേരളത്തിൽ നിന്ന് രണ്ട് ഏൻജിനീയർന്മാരിൽ ഒരാളായി ഗുരുവായൂരിന് അഭിമാനം പകർന്ന് തെരെഞ്ഞെടുക്കപ്പെട്ട തിരുവെങ്കിടം സ്വദേശിനി എം.സ് അതുല്യയ്ക്ക് ആദരം നല്കി.ഗുരുവായൂർ നഗരസഭ വാർഡ് 18(കണ്ടംകുളം) കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്. വാർഡ് പ്രസിഡണ്ട് ജോയ് തോമാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ – മണികണ്ഠൻ ഉൽഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ്സ് നേതാവ് ശശി വാറണാട്ട് പൊന്നാട സമ്മാനിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, സ്റ്റീഫൻ ജോസ്, വിജയകുമാർ അകമ്പടി , ഒ.പി. ജോൺസൺ, ബാബു സോമൻ , ഹരിവടക്കൂട്ട്, രജ്ജിത്ത് പാലിയത്ത് , ഷൺമുഖൻ തെച്ചിയിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *