ഗുരുവായൂർ:ശ്രീനാരായണ ദർശനങ്ങൾ പാഠ്യവിഷയമാക്കണമെന്ന് ശുഭ ശ്രീകുമാർ സ്കൂൾ ഓഫ് വേദാന്ത, കാഞ്ഞിരമറ്റം അഭിപ്രായപ്പെട്ടു.എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീ നാരായണ ഗുരുദേവൻ്റെ മഹാസമാധി സമാദരണ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. മഹാസമാധിസമാദരണ സദസ്സ് ഗുരുവായൂർ യൂണിയൻ പ്രസിഡണ്ട് പി.എസ് പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് എം.എ.ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി പി സുനിൽകുമാർ, വിമലാനന്ദൻ മാസ്റ്റർ, പഞ്ചായത്ത് കമ്മറ്റി അംഗം, പി. വി. ഷൺമുഖൻ, കൗൺസിലർമാരായ കെ. പ്രധാൻ, കെ.കെ. രാജൻ, കെ.ജി.ശരവണൻ, രാമചന്ദ്രൻ, പി.കെ.മനോഹരൻ, വനിതാ സംഘം പ്രസിഡണ്ട് രമണി ഷൺമുഖൻ , സെക്രട്ടറി
ശൈലജകേശവൻ, സതി വിജയൻ, തുടങ്ങിയവർ സംസാരിച്ചു. രാവിലെ മുതൽ നടന്ന ശാന്തിഹവനത്തിന് ചന്ദ്രബോസ് ശാന്തി നേതൃത്വം നൽകി. ഭജനാവലിക്ക് ഷീന , ജീജ, സുരേഷ്, മിനി, രജനി, വിജയ തുടങ്ങിയവർ നേതൃത്വം നൽകി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വൈകീട്ട് സമാധി പൂജ, ദൈവദശകം, നഗരം ചുറ്റി ശാന്തി യാത്ര എന്നിവയുണ്ടായി. ശാന്തിയാത്രക്ക് കെ.ആർ ഉണ്ണികൃഷ്ണൻ, സുകുമാരൻ അമ്പാടി, അശോകൻ സ്വാമി,ഷീബ സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ശ്രീനാരായണ ദർശനങ്ങൾ പാഠ്യവിഷയമാക്കണം: ശുഭ ശ്രീകുമാർ
