ഡോക്ടറേറ്റ് നേടിയ ബിനിഉമേഷിന് ചിലമ്പ് സാംസ്കാരിക വേദിയുടെ ആദരം

പുന്നയൂർ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയ കടിക്കാട് സ്വദേശി ബിനി ഉമേഷിനെ ആദരിച്ചു. പാവിട്ടകുളങ്ങര ശിവഭദ്ര ക്ഷേത്രത്തിൻ്റെ സാംസ്‌കാരിക സംഘടനയായ ചിലമ്പ് കലാവേദിക്കു വേണ്ടി ബിജെപി സംസ്ഥാന സമിതി അംഗം  ദയാനന്ദൻ മാമ്പുള്ളി പൊന്നാട അണിയിച്ചു. ചിലമ്പ് പ്രസിഡന്റ് മുകുന്ദൻ ഇളയച്ചാട്ടിൽ, സെക്രട്ടറി ഷാജി മുണ്ടന്തറ, എന്നിവർ ചേർന്ന് സ്നേഹോപഹാരം നൽകി. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കാരയിൽ വിജയൻ,ജോ. സെക്രട്ടറി മോഹനൻ ഈച്ചിത്തറയിൽ, ബാബുരാജ്,ദിനേശൻ ഈച്ചിത്തറയിൽ, രമേശൻ,വിപിൻലാൽ മറ്റു ഭാരവാഹികളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *