പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ സാഹിത്യ ശിൽപശാല ഞായറാഴ്ച

പുന്നയൂർക്കുളം:സാഹിത്യലോകത്തേക്ക് യുവ എഴുത്തുകാരെ ആകർഷിക്കുന്നതിനായി പുന്നയൂർക്കുളം സാഹിത്യസമിതി ഏകദിന സാഹിത്യ ശിൽപ ശാല നടത്തുന്നു. സർഗലയം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്ന ശിൽപശാല 22ന് പുന്നയൂർക്കുളത്തെ കമല സുരയ്യ സാംസ്‌കാരിക സമുച്ചയത്തിൽ രാവിലെ 9.30ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കർ ഉദ്ഘാടനം ചെയ്യും.എഴുത്തുകാരൻ എ.പി.അഹമ്മദ് വിഷയാവതരണം നടത്തും. സാഹിത്യകാരൻ പ്രസാദ് കാക്കശേരി മോഡറേറ്ററായിരിക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ ശിൽപശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. നാൽപതിൽപരം പേർ ശിൽപശാലയിൽ പങ്കെടുക്കുമെന്ന് സാഹിത്യസമിതി ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *