ഗുരുവായൂരിൽ നാളെ കേൺഗ്രസ്സ് കുറ്റവിചാരണ സദസ്

ഗുരുവായൂർ:കഴിഞ്ഞ 25 വർഷമായി ഗുരുവായൂർ നഗരസഭ ഭരിക്കുന്ന ഇടത് മുന്നണിയുടെ ദുർഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പ്രചരണ പരിപാടികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
ഒന്നാം ഘട്ടമായി, ഭരണ വീഴ്ചകൾ ചൂണ്ടിക്കാണിച്ചു നടക്കുന്ന കുറ്റ വിചാരണ സദസ്സ്  ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് പടിഞ്ഞാറെ നടയിൽ നടത്തും. എ.ഐ സി സി അംഗം അനിൽ അക്കര എക്സ് എം എൽ എ സദസ്സ് ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖ സംസ്ഥാന ജില്ലാ ബ്ലോക്ക് നേതാക്കൾ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *