എരുമപ്പെട്ടി:കുണ്ടന്നൂരിൽ ഫോറസ്റ്റ് കള്ളകേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മിഥുന്റെ കുടുംബത്തിന് നീതി ലഭിക്കണം, കുറ്റക്കാരായ ഫോറസ്റ്റ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി ജെ പി എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി വടക്കഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ബിജെപി നോർത്ത് ജില്ലാ ജന. സെക്രട്ടറി കെ.ആർ അനീഷ് മാസ്റ്റ്‌ർ ഉദ്ഘാടനം ചെയ്തു. ജില്ല ജന. സെക്രട്ടറി വിപിൻ കൂടിയേടത്ത്,ജില്ല സെക്രട്ടറിമാരായ നിത്യ സാഗർ,സുഭാഷ് ആദൂർ,വി.സി ഷാജി എന്നിവർ സംസാരിച്ചു.എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂർ ,രാജേഷ് കുട്ടഞ്ചേരി തുടങ്ങിയർ നേതൃത്വം നൽകി
മിഥുന്റെ കുടുംബത്തിന് നീതി ലഭിക്കണം, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം; ബി ജെ പി വടക്കഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ചു
