കുന്നംകുളം: കുന്നംകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിൽ ചിറവരമ്പത്തുകാവ്,അക്കിക്കാവ് ക്ഷേത്രങ്ങളിൽ പര്യടനം നടത്തി.വോട്ടർമ്മാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഇന്ന് ചിറവരമ്പത്തുകാവ് ക്ഷേത്രത്തിലും, അക്കിക്കാവ് ക്ഷേത്രത്തിലും എത്തി രജിൽ. പ്രതിഷ്ഠാ ദിന ചടങ്ങുകൾ നടക്കുന്ന ചിറവരമ്പത്തുകാവ് ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ നടന്ന പ്രസാദ ഊട്ടിൽ പങ്കെടുത്ത ശേഷം വോട്ടർമ്മാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.അക്കിക്കാവ് ക്ഷേത്രത്തിലെയും പ്രതിഷ്ഠാദിനമായിരുന്നു ഇന്ന്. രണ്ടിടങ്ങളിലുമെത്തിയ സ്ഥാനാർത്ഥിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്
ചിറവരമ്പത്തുകാവ്, അക്കിക്കാവ് ക്ഷേത്രങ്ങളിൽ പര്യടനം നടത്തി എൻ ഡി എ സ്ഥാനാർത്ഥി കെ.ആർ രജിൽ
