ചാവക്കാട് : ഏഴു വയസ്സായ പെൺകുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തിയ മധ്യ വയസ്കനെ ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവ് .കൂടാതെ 1,51,000 രൂപ പിഴയും നൽകണം.പാവറട്ടി സ്വദേശി തച്ചേരിൽ ഹൗസിൽ ലോറൻസ് എന്ന ബാബു(54) വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 10 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.2023 ജൂൺ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡേ കെയറിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ ഹാജരായി. വിസ്‌താരവേളയിൽ ലെയ്‌സൺ ഓ ഫീസർ സി പി ഒ എ പ്രസീത കോടതിയിൽ പ്രോ സിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
ഏഴു വയസ്സായ പെൺകുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തിയ മധ്യ വയസ്കനെ ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവ്
