ഗുരുവായൂർ:തലയ്ക്ക് പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗുരുവായൂർ തിരുവെങ്കിടം സ്വദേശി തെക്കത്ത് രാജീവ് (46) മരിച്ചു. പുന്നയൂർക്കുളം ചെറായി തെക്കത്ത് വേലായുധന്റെയും ജാനകിയുടെയും മകനാണ്. വെള്ളിയാഴ്ച കൊടുങ്ങല്ലൂരിൽ തലയ്ക്ക് പരുക്കേറ്റ നിലയിലാണ് രാജീവിനെ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു മരണം. വെള്ളിയാഴ്‌ച മുതൽ രാജീവിനെ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ കോളജിൽ മരിച്ചയാളുടെ വിവരം അറിയുന്നത്. പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കൾ ആശുപത്രിയിൽ എത്തിയാണ് രാജീവിനെ തിരിച്ചറിഞ്ഞത്. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് 3 ന് കോട്ടപ്പടി ശ്‌മശാനത്തിൽ. ഭാര്യ: അജിത പുന്ന. മക്കൾ: ആര്യ, അനശ്വര.
തലയ്ക്ക് പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗുരുവായൂർ സ്വദേശി മരിച്ചു
