ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിതുറക്കുന്നില്ല; ഗുരുവായൂരിൽ റാന്തൽ സമരവുമായി കോൺഗ്രസ്സ്

ഗുരുവായൂർ:ഗുരുവായൂരിൻ്റെ പ്രധാന പ്രവേശന കവാടങ്ങളിലും പരിസര ദേശങ്ങളിലും കാലങ്ങളായി ഹൈമാസ്റ്റ് ലൈറ്റുകൾ കത്താതിൽ കോൺഗ്രസ് പ്രതിഷേധം.ഗുരുവായൂർ നഗരം ഇരുട്ടിലായിട്ടും കണ്ണ് തുറക്കാത്ത നഗരസഭ അധികാരികൾക്കെതിരായി ജനപ്രതിക്ഷേധം ഏറ്റെടുത്ത് കൊണ്ട് പടിഞ്ഞാറെനടയിൽ  കത്താത്ത ഹൈമാസ്റ്റ് ലൈറ്റിന് താഴെ റാന്തൽ വിളക്ക് കത്തിച്ച് പ്രകാശം നൽകി ഗുരുവായൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ”റാന്തൽ സമരം” നടത്തി.മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്oൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്,സി.എസ് സൂരജ്, വി.കെ.സുജിത്ത്,മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ നേതാക്കളായ ബാലൻ വാറണാട്ട്, പി.ഐ. ലാസർ ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, ഷൈൻ മനയിൽ,പ്രിയ രാജേന്ദ്രൻ കെ.കെ.രഞ്ജിത്ത്; വി.കെ ഷൈമിൽ പ്രദീഷ് ഓടാട്ട്, വി.കെ.നവനീത്, സി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.നിലവിലുള്ള ഹൈമാസ്റ്റ് ലൈററുകൾ ഇരുട്ടിലായിട്ടും അവതെളിയിക്കാതെ നിസ്സംഗത പുലർത്തി നാളെ ഉദ്ഘാടന മാമാങ്കം നടത്തുന്നതിനെതിരെയും പ്രതിഷേധം രേഖപ്പെടുത്തി.വി.കെ.ജയരാജ്, റെയ്മണ്ട് ചക്രമാക്കിൽ,പി.ആർ പ്രകാശൻ,ജോയ് തോമാസ് ,പ്രേംജി മേനോൻ, ബാബു ആലത്തി,മനാഫ് പരുത്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *