അകലാട് ബദർപള്ളി സെന്ററിൽ കണ്ടയ്നർ ലോറി റോഡരികിലെ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് അപകടം

പുന്നയൂർ :അകലാട് ബദർപള്ളി സെന്ററിൽ കണ്ടയ്നർ ലോറി റോഡരികിലെ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് അപകടം. വൈദ്യുതി, കേബിൾ, ഇന്റർനെറ്റ്‌ സംവിധാനം തകരാറിലായി.ബുധനാഴ്ച്ച പുലർച്ചെ 4.30 ഓട് കൂടിയാണ് അപകടം ഉണ്ടായത്. ദേശീയ പാത ബദർ പള്ളി പടിഞ്ഞാറ് ഭാഗം സർവീസ് റോഡരികിലെ ട്രാസ്‌ഫോർമറിലാണ് ചാവക്കാട് ഭാഗത്ത്‌ നിന്ന് വന്നിരുന്ന കണ്ടയ്നർ ലോറി ഇടിച്ചത്. ട്രാൻസ്‌ഫോർമറിന്റെ സുരക്ഷ കമ്പി നെറ്റ് തകർന്നു. വൈദ്യുതി കാലുകളും ഒടിഞ്ഞു. ട്രാൻസ്‌ഫോർമറിൽ ഇടിച്ച ലോറി സമീപത്തെ എം പി യൂസഫിന്റെ വീട്ട് മതിലും ഗെയ്റ്റും തകർത്താണ് നിന്നിട്ടുള്ളത്. നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപെട്ടു. കെ എസ് ഇ ബി ജീവനക്കാരും സെൻസ് കേബിൾ നെറ്റ് വർക്ക് ജീവനക്കാരും സ്ഥലത്തെത്തി തകരാർ പരിഹരിക്കുവാൻ ഉള്ള  ശ്രമങ്ങൾ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *