വയനാട്:വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വയനാട്ടിലെത്തി. മുണ്ടക്കൈയിലെ ദുരന്തമേഖല സന്ദർശിച്ചു. ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിൻ്റെ നിയമവശങ്ങൾ പരിശോധിക്കണമെന്ന് വയനാട്ടിലെത്തിയ സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദേഹം അറിയിച്ചു.നടൻ മോഹൻലാൽ ഇന്നലെ ദുരന്തഭൂമി സന്ദർശിക്കാൻ എത്തിയിരുന്നു. ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ആ ഔദ്യോഗിക വേഷം ധരിച്ചായിരുന്നു മേപ്പാടി ക്യാമ്പിലെത്തിയത്. സൈനിക വേഷത്തില്‍ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് മോഹൻലാൽ എത്തിയത്.ആർമി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദർശിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ സന്ദർശിച്ചിരുന്നു.അതേസമയം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മരണസംഖ്യ 365 ആയി. തിരിച്ചറിഞ്ഞ 148 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. 30 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ജില്ലയിലെ 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ സുരേഷ് ഗോപി വയനാട്ടിലെത്തി
