വടക്കേകാട് പഞ്ചായത്ത് ശ്മശാന നിർമ്മാണം പാതിവഴിയിൽ;സമര പ്രഖ്യാപനവുമായി ബിജെപി

വടക്കേകാട്: വടക്കേക്കാട് പഞ്ചായത്ത് ശ്മശാന നിർമ്മാണം പാതിവഴിയിൽ.അധികൃതരുടെ അനാസ്ഥക്കും ഹിന്ദു സമൂഹത്തോടുള്ള അവഹേളനത്തിനും എതിരെ സമര പ്രഖ്യാപനം നടത്തി ബിജെപി.മണ്ഢലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കിളിയംപറമ്പിൽ തുടങ്ങിയവർ കാടുപിടിച്ചു കിടക്കുന്ന ശ്മശാന സ്ഥലം സന്ദർശിച്ചു.
പദ്ധതിക്ക് തുക അനുവദിച്ച് 2 വര്‍ഷം പിന്നിട്ടിട്ടും ശ്മശാന നിര്‍മാണം തുടങ്ങാത്തതിനെതിരെ 29 ന് വടക്കേക്കാട് പഞ്ചായത്തിലേക്ക് ബഹുജന പ്രതിഷേധ
മാർച്ച് നടത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.വാതക ശ്മശാനം നിര്‍മിക്കാന്‍ 2022 ലാണ്  ജില്ലാ പഞ്ചായത്ത് 70.50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് 68 ലക്ഷം രൂപയും പഞ്ചായത്ത് 2.50 ലക്ഷവുമാണ് വകയിരുത്തിയത്. ആദ്യഗഡു 13.60 ലക്ഷം രൂപ 2022 മേയില്‍ ജില്ലാ പഞ്ചായത്ത് വടക്കേകാട് പഞ്ചായത്തിനു കൈമാറി. പണി ആരംഭിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ എസ്റ്റിമേറ്റ് തുക 78.80 ലക്ഷം ആയി ഉയര്‍ന്നു. വിവാദത്തിനൊടുവില്‍ കഴിഞ്ഞ മേയില്‍ നിര്‍മാണ ഉദ്ഘാടനം നടത്തി. 10 മാസത്തിനകം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. ആദ്യം കുറച്ചു ദിവസം പണി നടന്നെങ്കിലും പിന്നെ ആരും വരാതായി.

Leave a Reply

Your email address will not be published. Required fields are marked *