വടക്കേക്കാട്:ഞമനേങ്ങാട് മാനവ സേവാ സമിതിയുടെ മൂന്നാം വാർഷികാഘോഷം ഓഗസ്റ്റ് 25ന് ഞായറാഴ്ച
രാവിലെ 9 മുതൽ ഞമനേങ്ങാട് ചക്കിത്തറ പുവ്വത്തൂർ ക്ഷേത്രം ഹാളിൽ നടക്കും. പ്രശസ്ത സിനിമാ നടൻ ശിവജി ഗുരുവായൂർ വാർഷീകാഘോഷം ഉദ്ഘാടനം ചെയ്യും.സമിതി പ്രസിഡൻ്റ് രമേഷ് ചേമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ മുഖ്യ അതിഥിയാകും.പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂൾ അധ്യാപകൻ
സുരേഷ് ബാബു കിള്ളികുറിശ്ശിമംഗലം മുഖ്യ പ്രഭാക്ഷണം നടത്തും.വടക്കേക്കാട് പഞ്ചാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീധരൻ മക്കാലിക്കൽ,ബിജെപി ജില്ല ട്രഷറർ കെ.ആർ അനീഷ് മാസ്റ്റർ,സി പി എം ലോക്കൽ സെക്രട്ടറി വി.വി വിനോദ്,സി പി ഐ ലോക്കൽ സെക്രട്ടറി വി എം മനോജ്,എന്നിവർ പങ്കെടുക്കും.
വാർഷീകാഘോഷത്തോടനുബന്ധിച്ച് കുന്നംകുളം ദയഹോസ്പ്പിറ്റൽ ട്രോമാ സെൻററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്, മലപ്പുറം ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ ക്യാമ്പ്,കോയമ്പത്തൂർ ആയുർവേദ ഫാർമസിയുമായി സഹകരിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും,കുട്ടികളിലെ രോഗലക്ഷണവും പ്രതിരോധവും എന്ന വിഷയത്തിൽ ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്റർ കൺസെൽട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ.ദിവ്യ കൃഷ്ണൻൻ്റെ ബോധവത്കരണ ക്ലാസ് എന്നിവയുണ്ടാകും.സി ആർ വിനോദ്,സി.എസ് സുബി, പ്രഭാത് പൂളത്ത്,പി.വി വിജയൻ, സി.കെ പരമേശ്വരൻ, മനീഷ്, സി.കെ സന്തോഷ്,കെ.കെ വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നല്കും
ബുക്കിംങിന് -8086673434,9048305040
ഞമനേങ്ങാട് മാനവ സേവാ സമിതിയുടെ വാർഷികാഘോഷവും സൗജന്യ മെഡിക്കൽ, നേത്ര പരിശോധന ക്യാമ്പും ഞായറാഴ്ച
