പുന്നയൂർ: വെട്ടിപ്പുഴയിൽ നിയന്ത്രണം വിട്ട കാർ സൈക്കിളിലിടിച്ച് 3 പേർക്ക് പരിക്ക്.സൈക്കിൾ യാത്രികനായ കുഴിങ്ങര സ്വദേശി കുന്നത്ത് വീട്ടിൽ കോത,കാർ യാത്രികരായ കോട്ടയം സ്വദേശികളായ മുളമുട്ടിൽ ആഷിക് ,കാക്കാട്ട് വീട്ടിൽ അജയ് എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച കാലത്ത് 11 ഓടെയാണ് അപകടം. ഗുരുവായൂരിൽ പോയി തിരിച്ചു വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.പരിക്കേറ്റ സൈക്കിൾ യാത്രികനെ അകലാട് നബവി ആബുലൻസ് പ്രവർത്തകരും കാർ യാത്രികരെ
മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ സൈക്കിളിലിടിച്ച് 3 പേർക്ക് പരിക്ക്
