നാളെ മുതൽ 9 വരെ റേഷൻ കടകളുടെ പ്രവർത്തി സമയം ക്രമീകരിച്ചു

പുന്നയൂർക്കുളം: മാർച്ച് 5 മുതൽ 9 വരെ റേഷൻ കടകളുടെ പ്രവർത്തി സമയം ക്രമീകരിച്ചു.മഞ്ഞ,പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ
റേഷൻ വിതരണത്തിൽ വേഗതക്കുറവ് അനുഭവപ്പെടുന്ന കാര്യം സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരേ സമയം മസ്റ്ററിംഗും റേഷൻ വിതരണവും നടത്തുന്ന സാഹചര്യത്തിൽ സർവ്വറിനുണ്ടാകുന്ന ഓവർലോഡാണ് സാങ്കേതിക പ്രശ്നങ്ങൾക്ക്
കാരണമെന്ന് പ്രാഥമികമായി വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ്
സെർവ്വറിന്റെ ലോഡ് ക്രമീകരിക്കുന്നതിനായി റേഷൻ കടകളുടെ പ്രവർത്തനം 7ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകുന്നേരവുമായി ക്രമീകിരിക്കുവാൻ
തീരുമാനിച്ചത്. ഈ  ദിവസങ്ങളിൽ മസ്റ്ററിംഗും റേഷൻ വിതരണവും ഒരേ സമയം നടക്കുന്നതാണ്.രാവിലെ പ്രവർത്തിക്കുന്ന
റേഷൻ കടകളുടെ സമയം 8 മുതൽ 1 വരെയും ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കുന്ന റേഷൻ കടകളുടെ സമയം 2 മുതൽ 7  വരെയുമാണ്.വെള്ളിയാഴ്ച ശിവരാത്രിയോടനുബന്ധിച്ച് റേഷൻ കടകൾക്ക് അവധിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *