വടക്കേക്കാട് ടർഫ് കോർട്ടിലെ ജനറേറ്റർ മോഷണ കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

പുന്നയൂർക്കുളം:വടക്കേക്കാട് കല്ലൂരിൽ സ്വകാര്യ ടര്‍ഫ് കോര്‍ട്ടില്‍ നിന്നു ജനറേറ്റര്‍ മോഷ്ടിച്ച കേസിലെ പ്രധാനിയായ ബംഗാൾ സ്വദേശിയെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.എറണാകുളം പറവൂര്‍ താന്നിപ്പാടം വീട്ടില്‍ സലീം ഖാന്‍ (46) നെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ 4 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. രാത്രി ഗുഡ്‌സ് ഓട്ടോയില്‍ സഞ്ചരിച്ച് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് എസ്എച്ച്ഒ ആര്‍.ബിനു പറഞ്ഞു. പട്ടാമ്പി, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കിട്ടിയത്. കല്ലൂരില്‍ നിന്നു മോഷണം പോയ ജനറേറ്റര്‍ സലീമിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തു.എസ്‌ഐ കെ.എ.യൂസഫ്, ഷാജികുമാര്‍, നിബു, ദീപക് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സലീം ഖാന്‍ ചാവക്കാട് ബ്ലാങ്ങാട് ആക്രി കച്ചവടം നടത്തുന്നുണ്ട്. ഇവിടുത്തെ തൊഴിലാളികളാണ് നേരത്തെ പിടിയിലായ പ്രതികള്‍. ബംഗാള്‍ സ്വദേശിയായ സലീംഖാന്‍ 20 വര്‍ഷമായി എറണാകുളം ജില്ലയിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *