ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനി ആസ്ഥാനത്തേക്ക് ബി ജെ പി മണ്ഡലം കമ്മിറ്റി ജനകീയ മാർച്ച്‌ നടത്തി

ചാവക്കാട്:കരുവന്നൂർ മാതൃകയിൽ നിക്ഷേപക്കൊള്ള നടത്തി പ്രവാസി നിക്ഷേപകരെ വഞ്ചിച്ച ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനി ആസ്ഥാനത്തേക്ക് ബി ജെ പി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച്‌ സംഘടിപ്പിച്ചു. മലയാളി ക്ഷേമനിധി, മലയാളം ബെനിഫിറ്റ് ഫണ്ട്‌ തുടങ്ങി പത്തോളം കമ്പനികളാണ് പ്രവാസി സിൻഡികേറ്റ് എന്ന കമ്പനിയുടെ കീഴിൽ പ്രവർത്തിച്ചിരുന്നതെന്നും പത്തു സ്ഥലങ്ങളിലായി കമ്പനിയുടെ ബ്രാഞ്ച് ഓഫീസുകൾ തുടങ്ങി പ്രവാസികളിൽ നിന്ന് നൂറു കോടിയോളം രൂപ നിക്ഷേപം സമാഹരിച്ച കമ്പനി 2019 ന് ശേഷം ലൈസെൻസ് പോലും പുതുക്കാതെയാണ് പ്രവർത്തിച്ചു വന്നിരുന്നതെന്ന് ബിജെപി ആരോപിച്ചു.മാസങ്ങളായി നിക്ഷേപത്തിന് പലിശ നൽകാതെ ആയപ്പോൾ നിക്ഷേപം പിൻവലിക്കാൻ എത്തിയ നിക്ഷേപകർ നിരാശരായി മടങ്ങി. വിവിധ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും സി പി എം നേതാക്കളുടെ ഭരണ സ്വാധീനം ഉപയോഗിച്ച് പല പോലീസ് സ്റ്റേഷനുകളിലും എഫ് ഐ ആർ ഇടാൻ പോലും പോലീസ് തയ്യാറാകുന്നില്ലെന്നും ഇതിനെതിരെ പണം നഷ്ടപ്പെട്ട പ്രവാസി നിക്ഷേപകർക്ക് അവരുടെ പണം തിരികെ നൽകണമെന്നും പ്രവാസികളെ വഞ്ചിച്ച പ്രവാസി സിൻഡിക്കേറ്റ് ഡയറക്ടർമ്മാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ബി ജെ പി ജില്ലാ ഉപാധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി ആവശ്യപ്പെട്ടു. ബി ജെ പി ചാവക്കാട് മണ്ഡലം പ്രസിഡന്റ് ബൈജു കെ ആർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി മാരായ പ്രദീഷ് അയിനിപ്പുള്ളി, ബോഷി ചാണാശ്ശേരി, നേതാക്കളായ കെ ജി രാധാകൃഷ്ണൻ, അനിൽ കുമാർ, വേലായുധകുമാർ, സുമേഷ് തേർളി, സുഗന്ധവേണി, ഗണേഷ് ശിവജി, രജനി സുരേഷ് എന്നിവർ മാർച്ചിന് നേതൃത്വം  നല്കി

ദൃശ്യങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

Leave a Reply

Your email address will not be published. Required fields are marked *