ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ശുദ്ധി ചടങ്ങുകൾ; ദർശന നിയന്ത്രണം ഉണ്ടാകും

ഗുരുവായൂർ :ഗുരുവായൂരപ്പനും ക്ഷേത്രത്തിലെ ഉപദേവൻമാർക്കുമായുള്ള മകരമാസ ശുദ്ധി ചടങ്ങുകൾക്ക് നാളെ (ഫെബ്രുവരി 7ശനിയാഴ്ച) തുടക്കമാകും.ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും ഗുരുവായൂരപ്പനും  അയ്യപ്പസ്വാമിക്ക് ശനിയാഴ്ചയും ഗണപതിക്ക് ഫെബ്രുവരി 9 തിങ്കളാഴ്ചയും ഭഗവതിക്ക് ഫെബ്രുവരി 10 ചൊവ്വാഴ്ചയും ശുദ്ധി ചടങ്ങുകൾ നടക്കും.ശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാൽ നാളെ (ശനിയാഴ്ച) ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശന നിയന്ത്രണം ഉണ്ടാകും ഞായറാഴച ദീപാരാധനയ്ക്ക് ശ്രീഭൂതബലി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *