ഭിന്നശേഷി കുരുന്നുകളുടെ സ്പോർട്സ് ഡേ ശനിയാഴ്ച

വടക്കേക്കാട്:കമ്മ്യൂണികെയർ സ്പെഷ്യൽ നീഡ്സ് സ്കൂൾ ഭിന്നശേഷി കുരുന്നുകളുടെ സ്പോർട്ട്സ് ഡേ ഫെബ്രുവരി 7 ന് ശനിയാലഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ കമ്മ്യൂണികെയർ സ്പെഷ്യൽ നീഡ്സ് സ്കൂളിൽ നിന്ന് യുവത് ഫോഴ്സ് ടർഫ് മൂനാംക്കല്ല് വരെ നടക്കുന്ന വാക്കത്തോൺ ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ ഫ്ലാഗ് ഓഫ് നിർവഹിക്കും.
തുടർന്ന് രാവിലെ 9 ന് സ്പോർട്ട് പരിപാടികൾ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നബീൽ എൻഎംകെ അധ്യക്ഷത വഹിക്കും.വാർഡ് മെമ്പർ ബീന നീഡ്സ് സ്കൂൾ സ്ഥാപക കവിത ജോർജ് എന്നിവർ സന്നിഹിതരായിരിക്കും.
പത്രസമ്മേളനത്തിൽ സെൻ്റർ ഹെഡ് അഞ്ജന ഹരിദാസ്, ടി.എൽ ഷഹബാസ്, പി.വി സ്വാനിഹ, എ.എച്ച് നസീബ, പി. ജെവിൻഷാ, മർവ്വമൂസ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *