വടക്കേക്കാട്:ഏറ്റവും കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ നല്കുക എന്ന ലക്ഷ്യത്തോടെ അത്യാധുനിക സംവിധാനത്തിൽ മിത്ര ക്ലീനിക്ക് അഞ്ഞൂർ പൂങ്ങാട്ട് മന കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.മിത്ര ഗ്രൂപ്പ് ഡയറക്ടർ കെ.കെ.അൻവർ സാദത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നബീൽ എൻഎംകെ ലാബിൻ്റെ ഉദ്ഘാടനവും വാർഡ് മെമ്പർ ദിൽന ഒബ്സർവേഷൻ വാർഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.ഡോ.ആകാശ്, മിത്ര ഗ്രൂപ്പ് ഡയറക്ടർമാരായ കെ.മുജീബ് റഹ്മാൻ, മുഹമ്മദ് ഹനീഫ,കെ.കെ അഷ്കർ,
മർച്ചൻ്റ് അസോസിയേഷൻ അഞ്ഞൂർ യൂണിറ്റ് പ്രസിഡൻ്റ് ലിയോൺ വാഴപ്പിള്ളി,
സെക്രട്ടറി രാജീവ് ചെരക്കാപ്പുള്ളി, പൂങ്ങാട്ട് മാധവൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് 10 വരെ അത്യാഹിത വിഭാഗം ഉൾപ്പെടെ മുഴുവൻ സമയം ഡോക്ടറുടെ സേവനത്തോടെ
ക്ലിനിക്ക് പ്രവർത്തിക്കും
അത്യാധുനിക സൗകര്യത്തോടെ മിത്ര ക്ലീനിക്ക് അഞ്ഞൂരിൽ പ്രവർത്തനം ആരംഭിച്ചു
