പുന്നയൂർക്കുളം:ഗ്രാമപഞ്ചായത്തിലെ സമഗ്ര വികസനം ലക്ഷ്യം വെച്ചു 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹസ്സൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ധർമ്മൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് ആബിദ്, ജയന്തി, സെക്രട്ടറി ശ്രീലത, ജയകുമാർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ അഷ്‌കർ അറക്കൽ, ധനീപ്, അനിത ധർമ്മൻ തുടങ്ങിയവർ സംസാരിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള നിർദേശങ്ങൾ ക്രോഡീകരിച്ചു തുടർന്ന് വരുന്ന ഗ്രാമ സഭകളിൽ ചർച്ച ചെയ്തു വരുന്ന വികസന സെമിനാറിൽ അവതരിപ്പിക്കും. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു
പുന്നയൂർക്കുളത്ത് വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു
