വടക്കേക്കാട് : ജപ്പാനിൽ നടന്ന ജെ ടി കെ അന്താരാഷ്ട്ര സെമിനാറിൽ വച്ച് ഇന്ത്യയിൽ നിന്ന് ആദ്യമായി ഹാൻഷി പദവി ലഭിച്ച ഞമനേങ്ങാട് ബോധിധർമ്മ ജെ ടി കെ ഡയറക്ടറും ചീഫ് ഇൻസ്ട്രക്ടറുമായ അഡ്വ. കെ.എസ് മനോജിനെ വിദ്യാർത്ഥികൾ ആദരിച്ചു. മണികണ്ഠേശ്വരം ചാത്തോത്തയിൽ റീജൻസിയിൽ നടന്ന ഗുരുവന്ദനം ചടങ്ങ് കണ്ടം പുള്ളി സ്കൂൾ പ്രധാനധ്യാപിക രമാദേവി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുല്ലശ്ശേരി വേദ അക്കാദമി ഡയറക്ടർ സുവ്രധൻ ഗുരുക്കൾ മനോജിനെ ആദരിച്ചു.
കരാത്തെ അസോസിയേഷൻ തൃശൂർ ജന. സെക്രട്ടറി ദീപക് ശങ്കർ,ടി ഐഎസ് കെ എ ഇന്ത്യ ചീഫ് ഷിഹാൻ ഉസ്മാൻ,തുളസിദാസ് കോട്ടപ്പടി,പി.യു ഷെഹീൻ,ടി.എം സ്വരാജ്, ടി.എസ് സജീഷ്, ലെനിത എന്നിവരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു
ഹാൻഷി പദവി ലഭിച്ച കെ.എസ് മനോജിനെ ആദരിച്ചു
