കുന്നംകുളം: പാറേമ്പാടം താഴത്തെ പെട്രോൾ പമ്പിന് സമീപം തലയിലൂടെ ബസ് കയറിയിറങ്ങി പെരുമ്പിലാവ് കരിക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പെരുമ്പിലാവ് കരിക്കാട് സ്വദേശി തവളത്തിൽ വീട്ടിൽ ഷാനിൽ (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. പെരുമ്പിലാവ് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കുന്നംകുളം ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കല്ലായിൽ ബസ് അമിതവേഗതയിലെത്തി മുൻപിൽ സ്കൂട്ടറിൽ പോവുകയായിരുന്നു ഷാനിലിനെ നിയന്ത്രണം വിട്ട് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ യുവാവിന്റെ തലയിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് മറ്റു വാഹന യാത്രക്കാർ പറയുന്നത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ കുന്നംകുളം ആക്സ് ആംബുലൻസ് പ്രവർത്തകർ യുവാവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.സംഭവത്തെ തുടർന്ന് മേഖലയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Related Posts
സുകൃതം തിരുവെങ്കിടത്തിൻ്റെ വിഷു -ഈസ്റ്റർ-റംസാൻ ആഘോഷങ്ങൾ
- admin
- April 11, 2026
- 0
ഗുരുവായൂർ: വിഷു — ഈസ്റ്റർ–റംസാൻ ആഘോഷങ്ങളുമായി കൈകോർത്ത് ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ നൂറോളം അമ്മമാർക്ക് 1200 രൂപ പെൻഷൻ, 500 രൂപയുടെ പലവ്യജ്ഞനകിറ്റ് , വിഷുകൈനീട്ടം, ആഘോഷ സദ്യ എന്നിവ നൽകി. […]
കാട്ടുപന്നി ഭീഷണിയിൽ വടക്കേക്കാട് കല്ലൂർ നിവാസികൾ
- Ramesh Chembil
- December 2, 2024
- 0
വടക്കേക്കാട്:ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കല്ലൂർ പള്ളിക്ക് പിൻഭാഗത്താണ് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിട്ടുള്ളത്.പറമ്പിൽ നട്ടിട്ടുള്ള ചേമ്പ്, കൊള്ളി,കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ പന്നി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നാലടിയോളം പൊക്കമുള്ള ഭീമാകാരനായ പന്നിയാണ് പരിസരപ്രദേശങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയായി വിളയാടുന്നത്.ഇരുട്ട് […]
ജില്ലയിൽ വീണ്ടും മഴ ശക്തി പ്രാപിച്ചു
- Ramesh Chembil
- October 16, 2024
- 0
തൃശൂർ:ജില്ലയിൽ വീണ്ടും മഴ ശക്തി പ്രാപിച്ചു. ജില്ലയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തി തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന
