ഗുരുവായൂർ: വിഷു — ഈസ്റ്റർ–റംസാൻ ആഘോഷങ്ങളുമായി കൈകോർത്ത് ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ നൂറോളം അമ്മമാർക്ക് 1200 രൂപ പെൻഷൻ, 500 രൂപയുടെ പലവ്യജ്ഞനകിറ്റ് , വിഷുകൈനീട്ടം, ആഘോഷ സദ്യ എന്നിവ നൽകി. കൊടയിൽ കമ്മ്യൂണിറ്റിഹാളിൽ സുകൃതം പ്രസിഡണ്ട് സി.ഡി. ജോൺസന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ ഉൽഘാടനം ചെയ്തു. നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഏ.റ്റി. ഹംസമുഖ്യാതിഥിയായികലാഭവൻ മണി പുരസ്ക്കാരം നേടിയ റിയ റൈനസ് , അറുപതിന്റെ നിറവിലെത്തിയ മുൻ നഗരസഭ ചെയർമാനും, ജീവകാരുണ്യ പ്രവർത്തകയായ മേഴ്സി ജോയ് , മമ്മിയൂർ ദേവസ്വം ചെയർമാൻ ജീ.കെ.പ്രകാശൻ എന്നിവരെചടങ്ങിൽ അനുമോദിച്ചു. സുകൃതം സെക്രട്ടറി എൻ. രാജൻ, ബാലൻ വാറണാട്ട്, പി.ഐ. സൈമൺമാസ്റ്റർ, എ.വി. ജെൻസൺ, രാധാകൃഷ്ണൻകരുമത്തിൽ, ലോറൻസ് നീലങ്കാവിൽ എന്നിവർ സംസാരിച്ചു. വന്നെത്തിയവർക്കെല്ലാം വിഷുകൈനീട്ട വിതരണവും, ഗാനാലാപനവും സൗഹൃദ വിരുന്നും ഉണ്ടായിരുന്നു. ചടങ്ങിന് വി.ബാലചന്ദ്രൻ, സ്റ്റീഫൻ ജോസ് , ജോയ് തോമാസ് , ജോസൺറീന,പി.കെ. വേണുഗോപാൽ, ജോസ് വടക്കേത്തല, രാമകൃഷ്ണൻ ഇന്ദ്രനീലം, സരസ്വതി കിടുവത്ത് .ശാന്ത ശ്രീലകം, ആന്റണി തരകൻ എന്നിവർ നേതൃത്വം നൽകി
സുകൃതം തിരുവെങ്കിടത്തിൻ്റെ വിഷു -ഈസ്റ്റർ-റംസാൻ ആഘോഷങ്ങൾ
