ഗുരുവായൂർ: നഗരസഭ കുടുംബശ്രീ സിഡിഎസ് 2 ൽ കുടുംബശ്രീയുടെ ഓണച്ചന്ത കോട്ടപ്പടി സെന്ററിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ,ഷൈലജ സുധൻ, കൗൺസിലർ ദീപബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.കുടുംബശ്രീ അക്കൗണ്ടന്റ് സജിത്ത്,എൻ യുഎൽഎം കോഡിനേറ്റർ ലിസി ബൈജു,സി ഡി എസ് മെമ്പർമാർ,കുടുംബശ്രീ അംഗങ്ങൾ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.കുടുംബശ്രീ ചെയർപേഴ്സൺ മോളി ജോയ് സ്വാഗതവും വൈസ് ചെയർപേഴ്സൺ ബിന്ദു ബാബുരാജ് നന്ദിയും പറഞ്ഞു
ഗുരുവായൂരിൽകുടുംബശ്രീ ഓണചന്ത ഉദ്ഘാടനം ചെയ്തു
