വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഞമനേങ്ങാട് :വെള്ളക്കെട്ടിൽ വീണു മരിച്ചു.ചക്കിത്തറ
പൊട്ടത്ത് പ്രകാശൻ(61) ആണ് മരിച്ചത്.ഇന്നലെ രാത്രി
വീട്ടിലേക്ക് വരും വഴി വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു.ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ രാത്രി ഒരു മണിയോടെയാണ് വെളളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം സംസ്കാരം ഇന്ന് വൈകീട്ട് 5ന്
ചമ്രവട്ടത്ത് വെച്ച് നടക്കും
ഭാര്യ: സരസ്വതി
മക്കൾ:ജ്യോതിബസു, ജിഷ, ജിനീഷ് (ഗൾഫ്)

Leave a Reply

Your email address will not be published. Required fields are marked *