കുന്നംകുളം : കത്തോലിക്കാ കോൺഗ്രസ് മറ്റം ഫൊറോന പ്രസിഡൻ്റ് ആയി സെബാസ്റ്റ്യൻ ചൂണ്ടലിനെയും,സെക്രട്ടറി ആയി എൻ.ജെ.ജെയ്മോനെയും തിരഞ്ഞെടുത്തു. മറ്റം ഫൊറോന ഡയറക്ടർ റവ.ഫാ. സനോജ് അറങ്ങാശ്ശേരി അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ റവ.ഫാ. വർഗ്ഗീസ് കുത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വിഅൽഫോൻസ , ഷോബി റൊണാൾഡ് , മാർട്ടിൻ ഫ്രാൻസിസ്.എം, ജോമി ജോൺസൺ , സജീവ് ജോൺസൺ എന്നിവർ പ്രസംഗിച്ചു.മെയ് 26ന് അതിരൂപത തിരഞ്ഞെടുപ്പ് നടക്കും. ഒരു വർഷത്തെ കർമ്മപരിപാടികൾ സമ്മേളനം അംഗീകരിച്ചു.
കത്തോലിക്കാ കോൺഗ്രസ് മറ്റം ഫൊറോന ഭാരവാഹികൾ
