തെരഞ്ഞെടുപ്പിൻ്റെ ബാലപാഠം പഠിച്ച് വൈലത്തൂർ സ്കൂളിലെ കുരുന്നുകൾ

പുന്നയൂർക്കുളം:ജനാധിപത്യത്തിൽ പൊതു തെരഞ്ഞെടുപ്പിൻ്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച് വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു.പി സ്കൂൾ.സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ തനിമ ചോരാതെ നടത്തിയ വേട്ടെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട  അനുഭവമായി.പൊതു തെരഞ്ഞെടുപ്പിനെ അനുകരിക്കും വിധമാണ് സ്കൂളിൽ വോട്ടെടുപ്പ് നടത്തിയത്.ബുധനാഴ്ച നാമനിർദ്ദേശപത്രിക സമർപ്പണവും വ്യാഴാഴ്ച പിൻവലിക്കലും സ്ഥാനാർത്ഥി നിർണ്ണയവും നടന്നു.കുട്ടികൾ അവരവരുടെ ചിഹ്നങ്ങളുമായി  പ്രചരണവും വേട്ട് അഭ്യർത്ഥനയും നടത്തി.
ഇന്നലെ കാലത്ത് 10.30 ന് ഇലക്ട്രോണിക് വോട്ടിംഗ്  യന്ത്രത്തിന്റെ സഹായത്തോടെ തുടങ്ങിയ ഇലക്ഷൻ മൂന്നു മണിയോടെ അവസാനിച്ചു .പിടിഎ പ്രസിഡന്റ് സുനിൽ വൈലത്തൂർ, മാതൃസംഘം പ്രസിഡന്റ് സരിത സജീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷീബ വേണു,സുമയ്യ നജീബ് എന്നിവർ നേതൃത്വം നല്കി.
പ്രധാനദ്ധ്യാപകൻ ഫ്രാൻസിസ് വരണാധികാരിയായിരുന്നു.അധ്യാപകരായ വിനോജ്,ആന്റണി എന്നിവർ സജ്ജീകരണങ്ങൾ ഒരുക്കി.വ്യാഴാഴ്ച വിജയികളെ പ്രഖ്യാപിക്കുന്നതോടെ ഈ വർഷത്തെ ലീഡർമാരെ തീരുമാനിക്കും.വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് സ്കൂൾ അധികൃതർ ഒരുക്കിയത്

Leave a Reply

Your email address will not be published. Required fields are marked *