വെളിയംകോട്: ദേശീയപാതയിൽ പ്രതിയുമായി പോയിരുന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.ആറളം സിഐ ഉൾപ്പെടെ നാലു പോലീസുകാർക്കും പ്രതിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകിയിട്ട് ദേശീയ പാത 66ൽ വെളിയംകോട് കിണർ പരിസരത്താണ് പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.കണ്ണൂർ ആറളത്ത് നിന്ന് പ്രതിയുമായി എറണാംകുളത്തേക്ക് തെളിവെടുപ്പിന് പോയിരുന്ന നല്ലളം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്.ആറളം സിഐ മനോജ്,ഡ്രൈവർ സുമേഷ്,സിപിഒ മാരായ ശ്രീലേഷ്,ജനീഷ് എന്നിവർക്കും പ്രതിക്കും ആണ് പരിക്കേറ്റത്.പരിക്കേറ്റവരെ വെളിയംകോട് സ്വകാര്യ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആരുടെയും പരിക്ക് ഗുരുതരമല്ല
വെളിയംകോട് പ്രതിയുമായി പോയിരുന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.ആറളം സിഐ ഉൾപ്പെടെ നാലു പോലീസുകാർക്കും പ്രതിക്കും പരിക്ക്
