മുതുവറ: ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.കെ.അനീഷ് കുമാറാർ, മണ്ഡലം പ്രസിഡന്റ് കെഎൻ .വിനയകുമാർ എന്നിവരുടെ പേരിൽ 107-വകുപ്പ് പ്രകാരം കള്ള കേസ് എടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി കൈപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
മണ്ഡലം ജന.സെക്രട്ടറി കെ വി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് രാജേഷ് പോട്ടോർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി ബിജീഷ് സ്വാഗതവും മണ്ഡലം സെക്രട്ടറി ദാസ് ശങ്കർ നന്ദിയും പറഞ്ഞു.
ബിജെപി നേതാക്കൾക്കെതിരെ കള്ള കേസ്; പ്രതിഷേധം വ്യാപകം
