വടക്കേക്കാട്:തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച വടക്കേക്കാട് പഞ്ചായത്ത് അംഗങ്ങളുടെ സത്യ പ്രതിജ്ഞ ചടങ്ങ് നടന്നു. നായരങ്ങാടി പി സി എം പ്ലാസയിൽ വച്ച് നടന്ന ചടങ്ങിൽ
വരണാധികാരി സെബീന പരീത് മുതിർന്ന അംഗം ആർ എം ബക്കറിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ആർ എം ബക്കർ യഥാക്രമം മറ്റ് പതിനേഴ് അംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു.പഞ്ചായത്ത് സെക്രട്ടറി കെ.ആർ സന്തോഷ് സ്വാഗതവും എ.എസ് ഫ്രെഡി നന്ദിയും പറഞ്ഞു. ശേഷം പുതിയ അംഗങ്ങളുടെ യോഗം പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്; വടക്കേക്കാട് പഞ്ചായത്ത് അംഗങ്ങളുടെ സത്യ പ്രതിജ്ഞ നടന്നു
