ഗുരുവായൂർ:ജനപക്ഷസമരങ്ങളോട്ഇടത്പക്ഷസർക്കാർ കൈകൊള്ളുന്ന നിക്ഷേധാത്മക നിലപാടുകൾക്കെതിരായി,ആശവർക്കർമാരുടെയും, അംഗൻവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് അവരുടെ സമരംഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പൂക്കോട്,ഗുരുവായൂർ,തൈക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽഗുരുവായൂർ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ മുൻ ജില്ലാ യൂ.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ , നേതാക്കളായആന്റോ തോമാസ് , ബി.വി. ജോയ് ,.ബി.മോഹൻ കുമാർ ,ബാലൻ വാറണാട്ട് എന്നിവർപ്രസംഗിച്ചു.
ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് പ്രതിക്ഷേധ ധർണ്ണ നടത്തി
