കുന്നംകുളം: കോട്ടയിൽ റോഡിൽ സ്ഥാപനത്തിനു മുൻപിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി എരനെല്ലൂർ സ്വദേശി മുളയംകുടത്ത് വീട്ടിൽ സുബിൻ(33)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പഴുന്നാന സ്വദേശി മടപ്പാട്ട് പറമ്പിൽ നഫീസത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് മോഷണം പോയത്. ഇവരുടെ സ്റ്റാർ അലൂമിനിയം സ്ഥാപനത്തിന് മുൻപിലാണ് സ്കൂട്ടർ നിർത്തിയിട്ടിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സ്ഥാപനത്തിനു മുൻപിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടാവ് കവർന്നത്. ഉടമ സ്കൂട്ടർ എടുക്കാൻ എത്തിയപ്പോൾ കാണാത്തതിനെ തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് സ്കൂട്ടർ മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു
Related Posts
നൂറിലധികം കുടുംബങ്ങൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നല്കി വിപ്ലവകരമായ മുന്നേറ്റം നടത്തുകയാണ് അൻമോൽ മോത്തി
- Ramesh Chembil
- March 27, 2024
- 0
ചാവക്കാട്:നിർദ്ധരരായ നൂറ് കണക്കിന് കുടുംബങ്ങൾക്ക് സൗജന്യ പാചക വാതക കണക്ഷൻ നല്കി വിപ്ലവകരമായ മുന്നേറ്റം നടത്തുകയാണ് രാഷ്ട്രീയ,പൊതുപ്രവർത്തകനായ അൻമോൽ മോത്തി. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന യിൽ ഉൾപ്പെടുത്തി ചാവക്കാട്, ഗുരുവായൂർ മഖലകളിലെ നൂറിലധികം വീട്ടമ്മമാർക്കാണ് […]
ഗുരുവായൂരിൽ ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന വന്ന് വൃദ്ധയുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഘം അറസ്റ്റിൽ
- admin
- February 12, 2026
- 0
ഗുരുവായൂർ : ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന വന്ന് വൃദ്ധയുടെ സ്വര്‍ണ്ണമാല കവര്‍ന്ന പ്രതികള്‍ അറസ്റ്റിൽ. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍ ഭവനില്‍ അനില്‍കുമാര്‍ (36), കൂട്ടാളികളായ കോഴിക്കോട് ഒളവണ്ണ ഒടുക്കത്തില്‍ വീട്ടില്‍ അര്ജുന് (26), […]
അന്തരിച്ചു
- Ramesh Chembil
- August 23, 2024
- 0
ഗുരുവായൂർ:റിട്ട.റവന്യൂ ഉദ്യോഗസ്ഥൻ നെന്മിനി ഓടാട്ട് ഗോപാലൻ (89) അന്തരിച്ചു.ശവസംസ്കാരം ഇന്ന് 11 മണിക്ക്. ആർ.എസ്. എസ് മുൻ താലൂക്ക് കാര്യവാഹകും ഗുരുവായൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനും ആയിരുന്നു. ഭാര്യ:പരേതയായ കമലാക്ഷി ടീച്ചർ […]
