വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ്:കരിക്കാട് വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിക്കാട് സ്വദേശി കണ്ടിരുത്തി വീട്ടിൽ ഗോപി(60) യെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയുടെ സമീപവാസിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയാണ് മൃതദേഹം കണ്ടത്.തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി റോപ്പും വലയും ഉപയോഗിച്ച് മൃതദേഹം പുറത്തെടുത്തു. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ .പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും..അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ,സീനിയർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ കൃഷ്ണദാസ്,അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരായ റഫീഖ്, സുരേഷ് കുമാർ, ഹരിക്കുട്ടൻ, അശ്വിൻ, ആദർശ്, സനിൽ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *