ഗുരുവായൂർ:പുലർച്ചെ വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവൻ്റെ വള കവർന്ന കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്തു.തമിഴ്‌നാട് രാമനാഥപുരം ഏനാദി കിടാത്തിരിക്കൽ വീട്ടിൽ ജയരാമൻ (28) ആണ് അറസ്‌റ്റിലായത്. അറസ്‌റ്റിലായത് അന്തർ സംസ്ഥാന മോഷണ സംഘാംഗമാണെന്നും
മോഷണത്തിന് പ്രത്യേക പരിശീലനം ലഭിച്ച കുറുവാ സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവൻ്റെ ഭാര്യ പുഷ്പലതയെ ആക്രമിച്ചാണ് ഇയാൾ സ്വർണം കവർന്നത്. കഴിഞ്ഞ 27 ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കിഴക്കേനടയിലെ അമ്പാടി പാർക്കിംഗ് ഗ്രൗണ്ടിന് മുന്നിലെ ചായക്കട തുറക്കാനായി മാധവൻ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നത് കണ്ടാണ് പ്രതി മോഷണത്തിനെത്തിയത്.
മാധവൻ പുറത്തിറങ്ങിയതോടെ ചാരിയിട്ടിരുന്ന വാതിൽ തുറന്ന് പ്രതി അകത്തു കയറി. വാതിൽ അടയ്ക്കാനായി പുഷ്പലത എത്തിയ സമയത്ത് മോഷ്‌ടാവ് ഇവരെ തള്ളിയിടുകയായിരുന്നു. എണീറ്റ് അടുക്കള ഭാഗത്തേക്ക് ഓടിയ പുഷ്‌പലതയെ പിൻതുടർന്ന് വീണ്ടും തള്ളിയിട്ട് കൈയിലെ വള ബലമായി ഊരിയെടുക്കുകയായിരുന്നു. ഇവർ നിലവിളിച്ചപ്പോഴേക്കും മോഷ്‌ടാവ് വളയുമായി ഓടി രക്ഷപ്പെട്ടു.മോഷ്‌ടാവിൻ്റെ നഖം തട്ടിയും വീഴ്‌ചയിൽ ചുണ്ടു പൊ ട്ടിയും പരുക്കേറ്റ ഇവർ ചികിത്സ തേടിയിരുന്നു.അറസ്റ്റിലായ പ്രതിയെ ടെമ്പിൾ എ സ്.എച്ച്.ഒ. ജി. അജയകുമാർ,എസ്.ഐ. പ്രീത ബാബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഭവ സ്‌ഥലത്ത് കൊണ്ടുവന്ന് തെ ളിവെടുപ്പ് നടത്തി.പിടിയിലായത് അന്തർ സംസ്ഥാന മോഷണ സംഘത്തിലെ കണ്ണി. പുലർച്ചെ എണീറ്റ് വാതിലുകൾ തുറന്നിടുന്നവർ ഇത്തരം മോഷ്ടാക്കളെ കരു തിയിരിക്കണമെന്ന് പോലീസ് പറഞ്ഞു. കുറുവ സംഘത്തിൽപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ് തേനി സ്വദേശി കരുണാനിധിയുടെ ശിഷ്യനാണ് അറസ്‌റ്റിലായ രാമനാഥപുരം സ്വദേശി ജയരാമൻ. പത്തിലധി കം വരുന്ന സംഘമായി ട്രെയി നിലാണ് ഇവർ എത്തുന്നത്. പിന്നീട് പല ഭാഗങ്ങളിലേക്കും തിരിഞ്ഞു പോകും. പുലർച്ചെയാണ് ഇവർ പ്ര ധാനമായും മോഷണത്തിന് ഇ റങ്ങുന്നത്.സി.സി.ടിവി ക്യാമ റകളിൽ പെടാതിരിക്കാനായി തല മറച്ചിരിക്കും.ചെരിപ്പോ ഫോണോ ഉപയോഗിക്കില്ല.മോഷണത്തിനു ശേഷം പ്രധാന റോഡുകളിലേക്ക് ഇവർ പ്രവേശിക്കില്ല. അതുകൊണ്ടുതന്നെ ഇവരെ പിടികൂടുക പ്രയാസമാണ്.
തിരുവെങ്കിടം എ.യു.പി.സ്‌കൂളിന് സമീപത്തെ വീട്ടിലാണ് ജയരാമൻ ആദ്യം കയറിയത്, വീട്ടുകാർ ബഹളം വെച്ചതോടെ ഓടി രക്ഷപ്പെട്ടു.പിന്നിടാണ് കൃഷ്‌ണപ്രിയയിൽ മാധവൻ്റെ വീട്ടിലെത്തിയത്.വീട്ടുകാരെ ആക്രമിച്ചു സ്വർണം കവർന്ന് ഓടി രക്ഷപ്പെട്ട ഇയാളെ കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. സമീപത്തെ സി.സി.ടി വി ക്യാമറയിൽ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും തലയിൽ മുണ്ടിട്ടിരുന്നതിനാൽ തിരിച്ചറി യാനായിരുന്നില്ല.കഴിഞ്ഞ ദിവ സം തൃത്താലയിൽ മോഷണ ത്തിനിടെ നാട്ടുകാർ കരുണാ നിധിയേയും ജയരാമനേയും ഓടിച്ചിരുന്നു.പിന്നീട് ആൾമറ യില്ലാത്ത കിണറ്റിൽ വീണതോടെ ഇവരെ നാട്ടുകാർ പോലീസിന് കൈമാറി.തുടർന്ന് നടത്തിയ അനേഷണത്തിലാണ് ഗുരുവായൂരിലെ മോഷണത്തിൻ്റെ ചുരുളഴിയുന്നത്. ഗുരുവായൂരിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ മോഷ്‌ടാവിന് മുടന്ത് ഉണ്ടായിരുന്നു.ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ ടെമ്പിൾ പോലിസ് കസ്‌റ്റഡിയിൽ വാങ്ങുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി അമ്പതിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട കരുണാനിധിയുടെ പ്രധാന ശിഷ്യനാണ് ജയരാമൻ. കേരളത്തിൽ ആദ്യമായാണ് ഇയാൾ പിടിയിലാകുന്നത്. മറ്റു സംസ്‌ഥാനങ്ങളിൽ ഇ യാൾക്കെതിരെ കേസുകളുണ്ടോ എന്ന് പോലീസ് അനേ ഷിക്കുന്നുണ്ട്. മോഷണത്തിനിടെ പിടിക്കപ്പെടും എന്ന് ഉറപ്പായാൽ ആക്രമിച്ച കൊലപ്പെടുത്താനും മടിക്കാത്ത സംഘമാണിതെന്ന് പോലീസ് പറയുന്നു. ഇത്തരക്കാരെ കരുതിയിരിക്കുക മാത്രമാണ് പോംവഴിയൊന്നും പോലീസ് മുന്നറിയിപ്പ് നൽകി
ഗുരുവായൂരിൽ കുറുവാ സംഘാംഗം അറസ്റ്റിൽ; വയോധികയെ ആക്രമിച്ച് മോഷണം നടത്തിയത് അന്തർ സംസ്ഥാന മോഷണ സംഘത്തിലെ കണ്ണി
