തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണന;യുഡി എഫ് ഗുരുവായൂരിൽ രാപ്പകൽ സമരം നടത്തി

ഗുരുവായൂർ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിലും പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, ഗുരുവായൂർ നഗരസഭ ദുർഭരണത്തിനുമെതിരെ പ്രതിഷേധിച്ച് യു ഡി എഫ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ രാപ്പകൽ സമരം തുടക്കം കുറിച്ച്കൊണ്ട് കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ സമരം ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും നിയോജക മണ്ഡലം യു ഡി എഫ് ചെയർമാനുമായ ആർ വി അബ്ദു റഹിം അദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ തോമസ് ചിറമ്മൽ, അരവിന്ദൻ പല്ലത്ത്, കെ. പി. ഉദയൻ,ഒ.കെ. ആർ മണികണ്ഠൻ, ആൻ്റോ തോമസ്,ജോയ്ചെറിയാൻ, ആർ രവികുമാർ, കെ.വി.ഷാനവാസ്, പ്രതീഷ് ഒടാട്ട്, എം.എഫ്. ജോയ് മാസ്റ്റർ, ബാബു മാസ്റ്റർ, കെ.പി.എ. റഷീദ്, ആർ.എ .അബൂബക്കർ, നൗഷാദ് അഹമ്മു, ആർ.എച്ച്. അബ്ദുൾസലീം, സി. എസ്. സൂരജ്, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *