അഷ്ടമിരോഹിണി; ഗുരുപവനപുരിയിലേക്ക് ദർശനപുണ്യം നുകരാൻ ഭക്തജന പ്രവാഹം

ഗുരുവായൂർ:ഇന്ന് അഷ്ട‌മിരോഹിണി. ഗുരുപവനപുരിയിലേക്ക് ദർശനപുണ്യം നുകരാൻ ഭക്തജന പ്രവാഹം.ഉണ്ണിക്കണ്ണൻമാരാലും ഗോപികമാരാലും ഗുരുപവനപുരി അമ്പാടിയായി മാറുന്ന കാഴ്‌ചയാണ് എങ്ങും. അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പനെ ദർശിക്കാനും കൃഷ്ണ നഗരിയിലെ കാഴ്ചകൾ കാണാനും ആസ്വാദക സഹ സ്രങ്ങളൊഴുകിയെത്തി കൊണ്ടിരിക്കുന്നു. പ്രത്യേക ദർശന ക്രമീകരണങ്ങളാണ് ഇന്ന് നടപ്പിലാക്കിയിട്ടുള്ളത്. പുലർച്ചെ നിർമാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി നാലമ്പലത്തിലേക്ക് നേരെയാണ് പ്രവേശിപ്പിക്കുക.ഇതിനാൽ പ്രദക്ഷിണം,ശയനപ്രദക്ഷിണം. അടിപ്രദക്ഷിണം എന്നിവ ഒഴിവാക്കിയിട്ടുണ്ട്.വൻ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വി.ഐ. പി ദർശനങ്ങൾക്ക് രാവിലെ ആറുമുതൽ നിയന്ത്രണം ഏർപ്പെടുത്തി. അഷ്ട‌മിരോഹിണി ആഘോഷത്തിനായി 35,80, 800 രൂപയുടെ എസ്‌റ്റിമേറ്റാണ് ദേവസ്വം തയാറാക്കിയിട്ടുള്ളത്. ഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്ത‌ർക്കും ദേവസ്വം വിശേഷാൽ പ്രസാദ ഊട്ട് നൽകും.കാൽ ലക്ഷത്തിലേറെ ഭക്‌തർക്കുള്ള സദ്യയാണ് തയാറാക്കിയിട്ടുള്ളത്.രാവിലെ ഒമ്പതിന് പ്രസാദ ഊട്ട് ആരംഭി ക്കും. അന്നലക്ഷമി ഹാളിലും അതിനോട് ചേർന്നുള്ള താൽ ക്കാലിക പന്തലിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് പ്രസാദ് ഊട്ട്. അപ്പമാണ് അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാട്, 7.25 ലക്ഷം രൂപയുടെ അപ്പമാണ് ദേവസ്വം തയ്യാറാക്കുന്നത്.ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കും കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ,തിരുവല്ല രാധാകൃഷ്ണ‌ൻ എന്നിവരുടെ നേതൃത്വത്തിൽ മേളം അക മ്പടിയാകും.ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ച വാദ്യവും സന്ധ്യയ്ക്ക് തായമ്പകയുമുണ്ടാകും.സ്വർണ ക്കോലത്തിലാണ് ശീവേലി എഴുന്നള്ളിപ്പ്

Leave a Reply

Your email address will not be published. Required fields are marked *