ഗുരുവായൂർ:ബി.പി.എൽ,ആശ്രയ കുടുബങ്ങളിൽ നിന്നും ഹരിത കർമ്മ സേന യൂസർ ഫീ വാങ്ങാൻ പാടില്ലെന്ന് നിർദേശം. പത്തിരിയാൽ സ്വദേശി ടി.പി മുജീബ്റഹ്മാൻ്റെ പരാതിയിലാണ്
തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർക്കും ജോയിന്റ് ഡയറക്ടർമാർ മുഖേന കത്ത് നൽകിയിട്ടുണ്ട്.ആശ്രയ, ബി.പി.എൽ കുടുംബങ്ങളിൽ നിന്ന് മാലിന്യം
ശേഖരിക്കുന്നതിനുള്ള യൂസർ ഫീ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണമെന്നു സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.എന്നാൽ ഉത്തരവ് കാറ്റിൽ പറത്തി പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും യൂസർ ഫീ വാങ്ങിയിരുന്നു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അനർഹമായി വാങ്ങിയ യൂസർ ഫീ തിരികെ നൽകണമെന്നാവശ്യം പല കോണുകളിൽനിന്നുയർന്നിട്ടുണ്ട്
