പുന്നയൂര്‍ക്കുളം:ചാവക്കാട് മേഖലയിലെ അതിപുരാതന കുടുംബങ്ങളിലൊന്നായ കുരഞ്ഞിയൂര്‍ കടവാന്തോട്ട് കുടുംബ സംഗമം ഞായറാഴ്ച എടക്കഴിയൂര്‍ അറോറ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10 നു എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ഫാമിലി പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ അധ്യക്ഷനാകും. സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കടവാന്തോട്ട് ഫൗണ്ടേഷന്‍ ട്രസ്റ്റ് പ്രഖ്യാപനവും നടക്കും.തുടർന്ന് കലാപരിപാടികള്‍ അരങ്ങേറും.കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും.1841-ല്‍ ജനിച്ച മൊയ്തുവിന്റെ മകന്‍ കമ്മിണി മുതലുള്ള 8 തലമുറകളിലെ നാനൂറോളം കുടുംബങ്ങളെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നത് അബ്ദുല്‍ ബഷീര്‍, ലിയാഖത്ത് അലി ഖാന്‍,ഹഫീസ് ഖാന്‍,അബ്ദുല്‍ നസീര്‍,അഡ്വ.അക്തര്‍ അഹമ്മദ്,അബ്ദുല്‍ ജബാര്‍,നജീബ്, ഇസ്ഹാഖ് എന്നിവര്‍ അറിയിച്ചു
കടവാന്തോട് മഹാ കുടുംബ സംഗമം ജൂലായ് 28 ന് ഞായറാഴ്ച്ച
