യോഗ പരിശീലനം സമാപിച്ചു

വടക്കേക്കാട്:ഗ്രാമപഞ്ചായത്ത് ആയുഷ് യോഗാ ക്ളബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന സൗജന്യ യോഗ പരിശീലന ക്ളാസിൻ്റെ മൂന്നാമത് ബാച്ച് പരിശീലനം പൂർത്തിയാക്കി. സമാപന ചടങ്ങ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ ഉദ്ഘാടനം ചെയ്തു.മെമ്പർ എസ് കെ ഖാലിദ് ആശംസകൾ നേർന്നു.ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും യോഗ പഠിക്കുകയും അത് ഒരു ജീവിതചര്യയായി മാറ്റുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആയുഷ് ആയുർവേദ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.ഉഷ.പി സ്വാഗതവും യോഗ പരിശീലകൻ ബൈജു നന്ദിയും പറഞ്ഞു. പഠിതാക്കൾ യോഗ പരിശീലനം തങ്ങളിൽ വരുത്തിയ മാറ്റങ്ങളും അനുഭവങ്ങളും പങ്കുവച്ചു.37 പേരാണ് ബാച്ചിൽ ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *