പൊന്നിൽ മയങ്ങാതെ ഹരിത കർമ്മ സേന;മാലിന്യത്തിൽ നിന്നു കിട്ടിയ സ്വർണ്ണ മോതിരം ഉടമക്ക് തിരികെ നൽകി

വടക്കേകാട്:ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനക്ക് പത്തരമാറ്റ്. മാലിന്യത്തിൽ നിന്നു കിട്ടിയ സ്വർണ്ണ മോതിരം ഉടമക്ക് തിരികെ നൽകി. പഞ്ചായത്തിലെ 15-ാം വാർഡിലെ ഹരിത കർമ്മ സേന പ്രവർത്തകർക്കാണ് സ്വർണ്ണ മോതിരം ലഭിച്ചത്.മംഗലത്തിൽ അബ്ദുറഹ്മാൻ, ഫാത്തിമ്മ ദമ്പതികളുടെ വീട്ടിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഹരിത കർമ്മസേന അംഗങ്ങളായ ശുഭ ,രാധിക എന്നിവർക്കാണ് സ്വർണ്ണം ലഭിച്ചത്.ഹരിത കർമ്മ സേന അംഗങ്ങൾക്ക് നൽകുന്നതിന് സൂക്ഷിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിലാണ് 3 ഗ്രാം തൂക്കമുള്ള മോതിരം കണ്ടെത്തിയത്.ഉടൻ തന്നെ വീട്ടുടമയെ വിവരമറിയിച്ച് സ്വർണ്ണമോതിരം  നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *