പുന്നയൂർക്കുളം:ഓണ്‍ലൈന്‍ സാഹിത്യ കൂട്ടായ്മയായ നിങ്ങളുടെ സ്വന്തം അക്ഷര മലരുകള്‍ നാലാം വാര്‍ഷികവും അംഗങ്ങളുടെ പുസ്തക പ്രകാശനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9:30ന് തൃശൂര്‍ ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ നടക്കുന്ന പരിപാടി മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.അലി പുന്നയൂർ അദ്ധ്യക്ഷത വഹിക്കും. നിങ്ങളുടെ സ്വന്തം അക്ഷരമലരുകളുടെ നാലാം പതിപ്പ് സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യും.കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പുസ്തകം ഏറ്റുവാങ്ങും. കൂട്ടായ്മയിലെ മികച്ച എഴുത്തുകാർക്ക് ആദരം കൈമാറും.
ചടങ്ങിൽ അലി പുന്നയൂരിന്റെ പ്രഥമ കവിതാ സമാഹാരം ‘പരിച്ഛേദം’ പ്രകാശനവും നടക്കും.ഹനീഫ കൊച്ചനൂർ പുസ്തകം ഏറ്റുവാങ്ങും. ഭാരവാഹികളായ അലി പുന്നയൂർ,അമിത്രജിത്ത് തൃശൂർ,പ്രഗിലേഷ് ശോഭ,രാജൻ മച്ചാട് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
