ബിജെപി പ്രതിഷേധം

കൈപ്പറമ്പ് :മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ മാസപ്പടി വാങ്ങിയ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി തോളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷ യോഗം മണ്ഡലം പ്രസിഡന്റ് ബിജീഷ് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം ജന: സെക്രട്ടറി കെ.വി. നന്ദകുമാർ മുഖ്യപ്രസംഗം നടത്തി. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് . പ്രദീപ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്പ്രഭാ രിയും മണ്ഡലം സെക്രട്ടറി . വിമൽ . പി.ഡി.പഞ്ചായത്ത് ജന: സെക്രട്ടറി .സിമിൻ . മുൻ പഞ്ചായത്ത് സെക്രട്ടറിബാബു ഊട്ട് മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *