എരുമപ്പെട്ടി: വെള്ളറക്കാട് ചിറമനേങ്ങാട് ബന്ധുവീട്ടിൽ വിരുന്നു വന്ന 14 വയസ്സുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു. എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമന്റെ മകൻ അക്ഷയ്(14) ആണ് മരിച്ചത്. ഇന്ന് 11 മണിയോടെയായിരുന്നു അപകടം.അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കകം കുട്ടിയെ പുറത്തെടുത്തു. വെള്ളറക്കാട് എസ്കെഎസ്എസ്എഫ് ആംബുലൻസ് പ്രവർത്തകർ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അഗ്നി രക്ഷാസന ഉദ്യോഗസ്ഥനായ ടിവി സുരേഷ് കുമാറാണ് സ്കൂബ ഡൈവിംഗ് ഉപയോഗിച്ച് 20 അടി താഴ്ച്ചയിൽ നിന്നും കുട്ടിയെ പുറത്തെടുത്തത്. കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഇൻ ചാർജ് ജയകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവീന്ദ്രൻ, ഉദ്യോഗസ്ഥരായഹരിക്കുട്ടൻ,ആദർശ്,നവാസ് ബാബു,ശരത് സ്റ്റാലിൻ ൽ,റഫീഖ്, രഞ്ജിത്ത്, വിഷ്ണുദാസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്
എരുമപ്പെട്ടി വെള്ളറക്കാട് ബന്ധുവീട്ടിൽ വിരുന്നു വന്ന 14 വയസ്സുകാരൻ മുങ്ങി മരിച്ചു
